Pages

എന്നെ കുറിച്ച് !.

My photo
എടപ്പാള്‍-നടുവട്ടം, India
ഞാന്‍ ഫസലുൽ ഹഖ് , ഹരിത മനോഹരീ കൈരളിയുടെ മടിത്തട്ടില്‍ നിന്നും സുവര്‍ണ്ണ മണല്തരീ ഭൂവിലേക്ക് വിരുന്നു വന്ന അനേകായിരം പ്രവാസികളില്‍ ഒരുവന്‍ ഈ ഞാനും!..

Thursday, October 28, 2010

പ്രവാസം!

പ്രവാസം!,
സഹസ്രാബ്ദങ്ങള്‍ മറക്കാത്ത ഒരിറ്റു കണ്ണീരിന്റെ പുഴ,
ഹൃദയ നൊമ്പരങ്ങള്‍ കൂമ്പാരമാക്കി പുകച്ച് ഒതുക്കുന്ന സ്മശാനം,
നിദ്രകളിലെ ഹൃദയ സമാഗമങ്ങള്‍ വെറും മിഥ്യ   എന്നറിയുമ്പോള്‍
നിരാശയുടെ,പരിമിതികളുടെ,സഹനത്തിന്റെ കടിച്ചമര്‍ത്തലുകള്‍.
മാസാന്ത്യം ലഭിച്ച വിയര്‍പ്പു തുള്ളികളുടെ ഖരാംശം എടുത്ത് വീതിച്ചപ്പോള്‍ 
ബാക്കി കിട്ടിയ കടങ്ങളുടെ കണക്ക് പേറി മനസിനെ അലസമായി വിട്ടു മുന്നോട്ടു 
നടക്കുമ്പോഴും മനസിന്റെ ഒരു കോണില്‍ നിന്നും പരിഹസിക്കുന്നു പ്രവാസം എന്ന ഞാന്‍.