Pages

എന്നെ കുറിച്ച് !.

My photo
എടപ്പാള്‍-നടുവട്ടം, India
ഞാന്‍ ഫസലുൽ ഹഖ് , ഹരിത മനോഹരീ കൈരളിയുടെ മടിത്തട്ടില്‍ നിന്നും സുവര്‍ണ്ണ മണല്തരീ ഭൂവിലേക്ക് വിരുന്നു വന്ന അനേകായിരം പ്രവാസികളില്‍ ഒരുവന്‍ ഈ ഞാനും!..

Sunday, August 4, 2019

സൗഹൃദം!

ഓഗസ്റ് 4 , സൗഹൃദ ദിനം.
പ്രതിസന്ധികളിൽ കൂടെ നിന്ന് ഒരേ ഒരു സുഹൃത്തു മാത്രം സൗഹൃദത്തിന്റെ ഉഷസുയർത്തി..
വിലപ്പെട്ട അഭിപ്രായങ്ങളോടെ എന്റെ ഭാര്യ ഞാനുമൊരു സുഹൃത്താണെന്ന് പറയാതെ പറഞ്ഞു.
ഇന്നിന്റെ തിരിഞ്ഞു നോട്ടത്തിൽ സൗഹൃദ വലയങ്ങൾ ഏറെ  ഉണ്ടായിരുന്നെങ്കിലും ഒന്നും ശാശ്വതമല്ലായിരുന്നു.ഒരു കൂട്ടർ സ്വന്തം കാര്യ ലാഭങ്ങൾക്കും, മറ്റൊരു കൂട്ടർ നേരംപോക്കിനും കൂടെ നടന്ന ദിനങ്ങൾ..
ഇടയ്ക്കു നല്ല സൗഹൃദങ്ങൾ കണ്ണിയറ്റു പോയിരുന്നു ഒരുപാട്.എന്റെയും അവരുടേതുമല്ലാത്ത കാരണങ്ങളാൽ അറ്റു പോയ കണ്ണികൾ.ഈ സൗഹൃദ ദിനത്തിന് ഒരു വിളക്കി ചേർക്കലിന്റെ മാധുര്യമുണ്ട്. ഇടയ്ക്കു കണ്ണിയറ്റു പോയ പഴയ ഒരു സുഹൃത്തിനെ വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നു.
ദൈവത്തിനെ സ്തുതിക്കാം...
സൗഹൃദങ്ങൾ നില നിൽക്കുന്നതിലൂടെ മാനവികത പൂത്തുലയട്ടെ എന്നാഗ്രഹിക്കുന്നു. ..

Wednesday, July 17, 2019

സഹപാഠികൾ ദരിദ്രരായപ്പോൾ!

സഹവർത്തത്തിലെ പരിശുദ്ധി കാരണമോ എന്നറിയില്ല, ഒരു വനിതാ സഹപാഠി തുടങ്ങി വച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽ അവരെന്നെയും അഡ്മിനാക്കി.
ഗതകാല ഓർമകളിൽ ചികഞ്ഞപ്പോൾ അവർ ഓർത്ത നല്ല മുഖങ്ങളിൽ നിന്നും വീണ്ടും നാല് പുരുഷ സഹപാഠികൾ വന്നു ചേർന്നു ആ ഗ്രൂപ്പിൽ.
ഓർമകൾക്ക് നിറങ്ങൾ നൽകുന്ന വേളകളിൽ അവർ പരസ്പരം പഴയ സഹപാഠികളെയൊക്കെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു.അങ്ങിനെ വീണ്ടും കുറച്ചു സഹപാഠികൾ കൂടി ഗ്രൂപ്പിന്റെ സഹചാരികളായി.
പിന്നീട് എപ്പോഴോ കൂട്ടിയിണക്കിയവർ തന്നെ കുറച്ചു പേരെ ഒഴിവാക്കി.
പിന്നീട് നടന്നത് കുരിശു യുദ്ധമാണ്..
ഒരു തെറ്റും ചെയ്യാത്ത ഞാൻ വരെ കുരിശിലേറി തുടങ്ങി...
ഒരു പറ്റം ശവം തീനി കൂട്ടുകാരാണ് ഞങ്ങൾ എന്ന് സ്ഥിരപ്പെടുത്താൻ അവർ ഓരോരുത്തരും മത്സരിച്ചു പച്ചിറച്ചി കൊത്തി വലിച്ചു..
സൗഹൃദ കൂട്ടങ്ങളിൽ നിന്നും കാതുകളിൽ കേട്ടതൊക്കെ സഹവർത്തിത്തത്തിന്റെ,സാഹോദര്യത്തിന്റെ, വാക്കുകളായിരുന്നില്ല..
പൈശാചികതയുടെ ചാട്ടുളികളും,മുൾച്ചെടികളും, പല്ലും, നഖവും എല്ലാം കൊണ്ടൊരു കുരിശു യുദ്ധം...
ഇന്നെനിക്കു എന്റെ സഹപാഠികൾ മനസിലാക്കി തന്നത് "സൗഹൃദം എന്നത് ക്രൂശിക്കാനുള്ള ആയുധമാണെന്നുള്ളതാണ്"..
വിദ്യാ സമ്പന്നർ എന്നവർ മുറവിളി കൂട്ടുന്നെങ്കിലും ദരിദ്രരാണവർ വിദ്യയുടെ കാര്യത്തിലും,വ്യക്തിത്വത്തിന്റെ കാര്യത്തിലും...

- ഫസലുൽ ഹഖ് 

Monday, July 8, 2019

ജ്വലിക്കും മുൻപ് പൊലിഞ്ഞ വെളിച്ചം

ജ്വലിക്കും മുൻപ് അണഞ്ഞ വെളിച്ചമേ നീ ആരായിരുന്നു?..
ഞാൻ കൊതിച്ച വാടാ മലരോ?
അതോ അവൾ കൊതിച്ച പനിനീർ പൂവോ?
കാരണം തിരക്കും കതിർ മണ്ഡപകാരികൾക്കറിയാതെ പോയ
ഒരുപാട് കാര്യങ്ങൾ,
അവയിൽ എന്നെ ഞാനാക്കിയ മാതാവിനെയോ,
അതോ,ഞാൻ വളർത്തിയ കുഞ്ഞു പെങ്ങളോ,
ആരായിരിക്കും നാളെ മറുപടി നൽകുക?
ദൈവ സന്നിധിയിൽ നാളെ ഞങ്ങൾ കാണുമോ
ആ സ്വർഗ്ഗ വാസിയാം ദിവ്യ പ്രകാശത്തിനെ?..
ഇനിയും ഒരുപാട് ചോദ്യങ്ങൾ എന്നിൽ നിൽക്കുമ്പോൾ
നിങ്ങൾക്കെന്തറിയാനിത്രയും വ്യഗ്രത!...

Thursday, June 20, 2019

ആ ഓർമകൾക്ക് ജീവന്റെ തുടിപ്പുണ്ടായിരുന്നു..

ഓർമ്മകൾ മേയുന്ന ആ വരാന്തയിലായിരുന്നു നമ്മൾ സഹപാഠികളും കൂട്ടുകാരുമായത്.
ജീവിതത്തിലെ ഏറ്റവും നല്ല ഓർമ ഏതെന്നു ചോദിച്ചാൽ സ്കൂൾ ജീവിതമെന്നു ഞാനും നീയും പറയുന്നു.
വർണ്ണനാതീതമായ ഒരു പൊയ്‌മുഖം ഇല്ലേ ആ നാളുകൾക്ക്?
ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു നൂറു സംഭവ വികാസങ്ങൾ!
വർഷങ്ങൾക്കിപ്പുറം കാണാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം മുഖങ്ങൾ!
ഇന്ന് ഞാനതു ശരിക്കും ആസ്വദിക്കുന്നു.
കാരണം,
അന്നത്തെ മുഖങ്ങൾ ഇന്നെന്റെ വിരൽ തുമ്പിലെ ചലനങ്ങളിൽ സംവദിക്കുന്നു.
ദൈവത്തിനു നന്ദി!..
പഴയ സഹപാഠികളെ ഒരുമിച്ചു നൽകിയതിനും അന്നത്തെ കളങ്കമില്ലാത്ത ഒരു കാലം തിരിച്ചെടുക്കാൻ പ്രേരിപ്പിച്ചതിനും...

Thursday, September 21, 2017

എന്‍റെ പ്രണയം

നിലാവിന്‍റെ മണമുള്ള നിന്‍റെ സാമിപ്യങ്ങള്‍ പ്രണയാര്‍ദ്രമാം നിമിഷങ്ങളായി മാറുന്നുവെങ്കിലും,
താമര തളിരിടും നിമിഷസുഖമായി,
പ്രണയവിരഹമായി തേടുന്ന സ്വപ്‌നങ്ങള്‍,
വര്‍ണമായി.....
നീലാകാശത്തില്‍ നിന്നുതിരുന്ന മഴതുള്ളിയായി.....
ഇന്നലെ വിരിഞ്ഞ പൂവിന്‍റെ സുഗന്ധമായ്‌.............,
നീ മാറവേ...
അറിയാതെ ഊറിയൊര മിഴിനീരിന്‍ ചൂടില്‍
വീണ്ടുമൊരു പൂമ്പാറ്റയായി എന്‍ മനസും....
ഹൃദയക്ഷരത്തില്‍ നിനക്കായ് കുറിച്ചൊരു
വര്‍ണാക്ഷരത്തില്‍ വീണ്ടും ഞാന്‍ എഴുതാം,
നിനക്കായ്... "എന്‍റെ പ്രണയം"

Thursday, April 7, 2016

മഴ പ്രണയമാണ്, പ്രണയം മഴയും

പരസ്പരമലിഞ്ഞ് ചേരാന്‍ കൊതിക്കുന്നവര്‍ക്കിടയിലേക്ക് സ്വയമലിഞ്ഞിറങ്ങുന്നവള്‍ മഴ. 
കുടക്കീഴിലേക്ക് നനഞ്ഞോടിയെത്തിയ പ്രിയപ്പെട്ടവളെ ചേര്‍ത്തുപിടിക്കാന്‍ പറയുന്നവള്‍ മഴ.

Saturday, October 24, 2015

ആപ്പിളും കുട്ടിയും!

റിനു മോൻ  (എന്റെ മൂത്ത മോനാണ് ) ഓടിക്കളിക്കുകയായിരുന്നു.
രണ്ടു കൈയിലും ഓരോ ആപ്പിൾ ഉണ്ട്.
എനിക്ക് അവനെ ഭയങ്കര ഇഷ്ടമാണ്.
അവനെന്നോടും അങ്ങിനെ തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

ഞാൻ പറഞ്ഞു,
മോനേ ഓടല്ലേ! വീഴും..
ഒരു ഭാഗത്തിരുന്ന് ആപ്പിൾ കഴിക്ക് എന്ന്.
അവൻ നല്ല കുട്ടിയായി എന്റടുത്ത് വന്നിരുന്നു.
ഞങ്ങൾ കുറെ കുശലങ്ങളൊക്കെ പറഞ്ഞു.
അവന് പറയാനുള്ളത് മുഴുവൻ കാറുകളെ കുറിച്ചാണ്.
ഞാൻ കേട്ടിരുന്നു.
കൂട്ടത്തിൽ ഞാൻ പറഞ്ഞു.
ഒരാപ്പിൾ ഉപ്പാക്ക് തരാമോ?
ഉടനെ അവൻ എഴുന്നേറ്റ് നിന്ന് വലതു കൈയിലെ ആപ്പിൾ ഒരു കടി കടിച്ചു.
ആ ചെറിയ കഷ്ണം തിന്ന ശേഷം മറ്റേ കൈയിൽ ഉള്ള ആപ്പിളും കടിച്ചു.

ഞാനോർത്തു.,
ഇത്രയും സ്േനഹത്തോടെ വളർത്തിയിട്ട് നിഷ്കളങ്കനായ ഈ പിഞ്ചു കുഞ്ഞിനും സ്നേഹം എന്ന വാക്കിനർത്ഥം അറിയില്ലല്ലോ പടച്ചവനേ!

എന്റെ ചിന്തകൾ ചീറി പാഞ്ഞു.
എങ്ങിനെ ഞാൻ അവനെ മനസിലാക്കി കൊടുക്കും സ്നേഹത്തെ കുറിച്ചും, സ്നേഹമുള്ളവർക്ക് പകുത്തു നൽകുന്നതിനെ കുറിച്ചും എല്ലാം .

സ്വപ്നത്തിൽ എന്ന പോൽ അവനെന്നെ വിളിച്ചു..
പാച്ചുപ്പാ.....
ഞാൻ തിരിഞ്ഞ് നോക്കി.
എന്റെ പൊന്നു മോൻ വലതു കൈയിലെ ആപ്പിൾ എനിക്കു നേരെ നീട്ടി നിൽക്കുന്നു.
ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയി. എന്തിനു ഞാനെന്റ പൊന്നുമോനെ കുറിച്ച് ഇങ്ങിനെയൊക്കെ കാട്കയറി ചിന്തിച്ചു?
അപ്പോഴതാ പൊന്നുമോന്റെ മൊഴിമുത്തുകൾ!...
" ഇത് നല്ല മധുരം ഉണ്ട് പാച്ചുപ്പാ"
ഇത് പാച്ചുപ്പ എടുത്തോ,
മധുരമില്ലാത്തത് ഞാൻ തിന്നോളാം എന്ന വാക്കുകൂടി ആയപ്പോൾ ഞാൻ തളർന്നിരുന്നു.